
അഫ്ഗാനിസ്ഥാനോട് പരമ്പര അടിയറവു വെച്ച ബംഗ്ലാദേശിനെ നിശിതമായി വിമര്‍ശിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുഖ്യന് നസ്മുള്‍ ഹസന്. തോല്‍വിയുടെ ഉത്തരവാദിയായി ഷാകിബ് അല്‍ ഹസനെയാണ് ബംഗ്ലാദേശ് ബോര്‍ഡ് ചീഫ് ഹസന് ചൂണ്ടിക്കാണിക്കുന്നത്. ഡ്രസ്സിംഗ് റൂമില്‍ കളിയോട് വേണ്ടത്ര പ്രതിബദ്ധത താരങ്ങള്‍ പുലര്‍ത്തുന്നില്ലെന്ന് പറഞ്ഞ നസ്മുള്‍ ശ്രീലങ്കയോട് നാട്ടില്‍ പരാജയപ്പെട്ടതിനു സമാനമായ തോല്‍വിയാണ് അഫ്ഗാനിസ്ഥാനെതിരെയുമെന്ന് ആരോപിച്ചു.
വളരെ നിരാശാജനകമായ പ്രകടനമാണ് ടീമിന്റേത്. ടീമിനൊപ്പം കോച്ചില്ലാത്തതും ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. ഡ്രെസ്സിംഗ് റൂമില്‍ വേണ്ടത്ര കാര്യ ഗൗരവം താരങ്ങള്‍ പ്രകടമാക്കുന്നില്ലെന്ന് വേണം കരുതുവാന്‍. ഷാകിബ് അല്‍ ഹസന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുവാന്‍ ഈ തോല്‍വികള്‍ ഇടയാക്കുമെന്ന സൂചനയും നസ്മുള്‍ ഹസന് നല്കി. ആദ്യ മത്സരത്തിനു ശേഷം തന്നെ അതിനെക്കുറിച്ചുള്ള മുറവിളി ഉയര്‍ന്നിരുന്നു.
സെറ്റായ ബാറ്റ്സ്മാന്മാര് അനായാസം വിക്കറ്റ് വലിച്ചെറഞ്ഞത് ഒന്നും യാതൊരു വിധത്തിലും മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഒന്നല്ലെന്നും നസ്മുള്‍ കൂട്ടിചേര്‍ത്തു. ടീമിനു ലഭിക്കുന്ന് അധികവും അമിതവുമായ സ്വാതന്ത്ര്യമാണ് ടീമിന്റെ ഈ മോശം പ്രകടനത്തിനു കാരണമെന്ന് ബംഗ്ലാദേശ് ബോര്‍ഡ് കരുതുന്നതായും ചീഫ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial