മാറ്റങ്ങളില്ല, ഇന്ത്യ ബൗള്‍ ചെയ്യും

- Advertisement -

രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. കഴിഞ്ഞ തവണ മികച്ച വിജയം നേടിയ അതേ പതിനൊന്നു പേരുമായി ഇന്ത്യ ആദ്യം ഫീഡിംഗിനിറങ്ങും. ടോസ് നേടിയ വിരാട് കോഹ്‍ലി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റത്തോടെയാണ് ശ്രീലങ്ക ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച തിസാര പെരേര, വനിഡു ഹസരംഗ, സണ്ടകന്‍ എന്നിവര്‍ക്ക് പകരമായി ദുഷ്മന്ത ചമീര, അകില ധനന്‍ജയ, മിലിന്ദ സിരിവര്‍ദ്ധന എന്നിവര്‍ കളിക്കും

ശ്രീലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ 800ാം ഏകദിന ക്രിക്കറ്റ് മാച്ചാണ് ഇത്. ചാമര കപുഗേധര തന്റെ നൂറാം  ഏകദിനം കളിക്കുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ലോകേഷ് രാഹുല്‍, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ശ്രീലങ്ക: നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ്, ഉപുല്‍ തരംഗ, ആഞ്ചലോ മാത്യൂസ്, ചാമര കപുഗേധര, ദുഷ്മന്ത ചമീര, അകില ധനന്‍ജയ, മിലിന്ദ സിരിവര്‍ദ്ധന വിശ്വ ഫെര്‍ണാണ്ടോ, ലസിത് മലിംഗ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement