ലോര്‍ഡ്സ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു, ബട്‍ലര്‍ക്ക് മടങ്ങി വരവ്

- Advertisement -

പാക്കിസ്ഥാനെതിരെ ലോര്‍ഡ്സ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പുതിയ ദേശീയ സെലക്ടര്‍ എഡ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ ടീം തിരഞ്ഞെടുപ്പായിരുന്നു ഇത്. 12 അംഗ സ്ക്വാഡില്‍ ഡോം ബെസ്സ് ആണ് പുതുമുഖ താരം. ജോസ് ബട്‍ലര്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. ജെയിംസ് വിന്‍സ്, മോയിന്‍ അലി എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചില്ല. മാര്‍ക്ക് സ്റ്റോണ്‍മാന്‍ ടീമിലുണ്ട്.

സോമര്‍സെറ്റിന്റെ ഓഫ് സ്പിന്നര്‍ ഡോം ബെസ്സിനു ടെസ്റ്റ് അരങ്ങേറ്റമുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ജാക്ക് ലീച്ചിന്റെ പരിക്കാണ് ബെസ്സിനു അവസരം സൃഷ്ടിച്ചിരിക്കുന്നത്. ജോസ് ബട‍്‍ലര്‍ 2016നു ശേഷം വെറും ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ബട്‍ലറുടെ തിരഞ്ഞെടുപ്പ് ഏറെ ആശ്ചര്യമുണ്ടാക്കുന്നുണ്ട്.

ഇംഗ്ലണ്ട്: മാര്‍ക്ക് സ്റ്റോണ്‍മാന്‍, അലിസ്റ്റര്‍ കുക്ക്, ജോ റൂട്ട്, ദാവീദ് മലന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, ജോണി ബൈര്‍സ്റ്റോ, ക്രിസ് വോക്സ്, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഡോം ബെസ്സ്, മാര്‍ക്ക് വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement