Jaydevunadkut

ഉനഡ്കടിന് പരമ്പരയിൽ അവസരം ലഭിച്ചേക്കില്ല – ദിനേശ് കാര്‍ത്തിക്

ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ ഇടം പിടിച്ച ജയ്ദേവ് ഉനഡ്കടിന് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ അവസരം ലഭിയ്ക്കുവാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. 2010ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഉനഡ്കട് അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് കുപ്പായം അണിഞ്ഞത്.

ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്, ശര്‍ദ്ധുൽ താക്കൂര്‍ എന്നിവരാകും ടീമിലെ മുന്‍ നിര ബൗളര്‍മാര്‍ എന്നും സത്യസന്ധമായി പറയുകയാണെങ്കിൽ രണ്ട് ടെസ്റ്റിലും ഉനഡ്കടിന് അവസരം ലഭിയ്ക്കില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും കാര്‍ത്തിക് പറഞ്ഞു. എന്നാൽ അവസരം ലഭിച്ചില്ലെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് താരത്തെ വിളിച്ചത് തന്നെ വലിയ കാര്യമാണെന്നും കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യയെ ടെസ്റ്റിൽ പ്രതിനിധീകരിക്കുക എന്നത് ഏതൊരു താരത്തിന്റെയും വലിയ മോഹമാണെന്നും ടെസ്റ്റ് സ്ക്വാഡിൽ ഇടം പിടിക്കുന്നതും വലിയ നേട്ടമാണെന്നും കാര്‍ത്തിക് കൂട്ടിചേര്‍ത്തു.

Exit mobile version