പേസ് ബൗളര്‍മാരില്‍ മികവ് പുലര്‍ത്തുക ഉമേഷ് യാദവ്: സുനില്‍ ജോഷി

ഇന്ത്യന്‍ പേസ് ബൗളര്‍മാരില്‍ ഉമേഷ് യാദവ് ആവും ദക്ഷിണാഫ്രിക്കയില്‍ മികവ് പുലര്‍ത്തുക എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷി. നിലവില്‍ ബംഗ്ലാദേശിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച് വരുന്ന ജോഷി ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനമാവും ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ മികവ് പുലര്‍ത്തുവാനുള്ള അടിസ്ഥാനമാവുക എന്ന് അഭിപ്രായപ്പെട്ടു. തന്റെ പേസും ബൗണ്‍സും കാരണം ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഏറ്റവും അപകടകാരിയാവുക ഉമേഷ് യാദവ് ആവുമെന്നാണ് സുനില്‍ ജോഷി അഭിപ്രായപ്പെട്ടത്. മുഹമ്മദ് ഷമിയ്ക്ക് ഫിറ്റ്നെസ് പ്രശ്നങ്ങളില്ലേല്‍ ഷമിയാവും ഇന്ത്യയുടെ പേസ് ബൗളിംഗ് കുന്തമുന എന്നും ജോഷി പറഞ്ഞു. പക്ഷേ ഷമിയെ അടിയ്ക്കടി പരിക്ക് അലട്ടുന്നതിനാല്‍ താന്‍ ഉമേഷിനാണ് മികവ് പുലര്‍ത്തുവാന്‍ കൂടുതല്‍ സാധ്യത കല്പിക്കുന്നതെന്ന് 47 വയസ്സുകാരന്‍ മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു.

ജസ്പ്രീത് ബുംറയും ഹാര്‍ദ്ദിക് പാണ്ഡ്യും ടീമിലുള്ളത് ഇന്ത്യയെ മികച്ച ബൗളിംഗ് യൂണിറ്റ് ആക്കുന്നു എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ജനുവരി 5നു കേപ് ടൗണിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial