ഉമര്‍ ചെറുപ്പമാണ്, റിപ്പോര്‍ട്ട് ചെയ്യുവാന്‍ വൈകിയെന്ന ഒരു കാരണത്താല്‍ ഉമറിനെതിരെ പിസിബിയുടെ നയം വേറെ തലത്തിലാണ്

ക്രിക്കറ്റ് ഞങ്ങളുടെ അന്നമാണെന്നും കോവിഡ് പ്രതിസന്ധിയിക്കിടെ അതിനൊപ്പം തന്നെയുള്ള പ്രതിസന്ധിയിലാണ് അക്മല്‍ കുടുംബം കടന്ന് പോകുന്നതെന്ന് പറഞ്ഞ് ഉമര്‍ അക്മലിന്റെ ജേഷ്ഠ സഹോദരന്‍ കമര്ാന്‍ അക്മല്‍. പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഉമര്‍ അക്മല്‍ മീഡിയയില്‍ പറഞ്ഞ പോലെ ഒന്നും ചെയ്തില്ലെന്നാണ് താന്‍ ശക്തമായി വിശ്വസിക്കുന്നതെന്ന് കമ്രാന്‍ പറഞ്ഞു.

പിസിബി ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുവാന്‍ വൈകി എന്ന ഒറ്റക്കാരണത്താല്‍ ഉമറിനെതിരെ വേറിട്ട നീതിയാണ് കാണിക്കുന്നതെന്ന് കമ്രാന്‍ ആരോപിച്ചു. മറ്റുള്ളവരെ പോലെയല്ല പിസിബി ഉമറിനെ കാണുന്നതെന്നും കമ്രാന്‍ പറഞ്ഞു. നേരത്തെ മിക്കി ആര്‍തറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്റ് താരത്തിനെതിരെ തിരിഞ്ഞിരുന്നുവെന്നും. ഇപ്പോള്‍ അത് തന്നെ തുടരുകയാണെന്നും പറഞ്ഞ കമ്രാന്‍ താരത്തിന് ഇപ്പോള്‍ വേണ്ടത് പിന്തുണയാണെന്നും പറഞ്ഞു.

പാക്കിസ്ഥാന് വേണ്ടി 53 ടെസ്റ്റുകളും 157 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് കമ്രാന്‍ അക്മല്‍.

Exit mobile version