ജയിക്കാനിയില്ലെങ്കിലും അവസാനം വരെ പൊരുതി യുഎഇ

വെസ്റ്റിന്‍ഡീസിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന യുഎഇ അവസാന നിമിഷം വരെ പൊരുതിയെങ്കിലും ലക്ഷ്യത്തിനു 60 റണ്‍സ് അകലെ വരെ എത്തുവാനെ ടീമിനു സാധിച്ചുള്ളു. വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 357/4 എന്ന സ്കോര്‍ നേടിയപ്പോള്‍ യുഎഇ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 297 റണ്‍സാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനു വേണ്ടി ക്രിസ് ഗെയില്‍ 123 റണ്‍സും ഷിമ്രോണ്‍ ഹെറ്റ്മ്യര്‍ 127 റണ്‍സും നേടിയിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് വേണ്ടി 112 റണ്‍സ് നേടി പുറത്താകാതെ നിന്ന റമീസ് ഷെഹ്സാദ് ആണ് മികച്ച പ്രകടനം പുറത്തെടുത്തത്. ചിരാഗ് സുരി(38), ഷൈമാന്‍ അന്‍വര്‍(64), അഡ്നാന്‍ മുഫ്തി(45) എന്നിവരും തിളങ്ങിയപ്പോള്‍ യുഎഇ സ്കോര്‍ 297 വരെ എത്തി.

വെസ്റ്റിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ അഞ്ച് വിക്കറ്റുമായി ബൗളിംഗില്‍ മികവ് പുലര്‍ത്തി. കെമര്‍ റോച്ചിനാണ് ഒരു വിക്കറ്റ് ലഭിച്ചത്. തന്റെ ശതകത്തിനു ഷിമ്രോണ്‍ ഹെറ്റ്മ്യര്‍ ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleത്രില്ലറില്‍ ജയം സിംബാബ്‍വേയ്ക്ക്, അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് മോഹങ്ങള്‍ തുലാസ്സില്‍
Next articleഓവറില്‍ 27 റണ്‍സ് വഴങ്ങി ശര്‍ദ്ധുല്‍ താക്കൂര്‍