ബിസിസിഐയില്‍ നിന്ന് ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചുവെന്ന് അറിയിച്ച് യുഎഇ

ബിസിസിഐയില്‍ നിന്ന് ഐപിഎല്‍ ഇത്തവ യുഎഇയില്‍ നടത്തണമെന്ന ആവശ്യം സൂചിപ്പിക്കുന്ന കത്ത് തങ്ങള്‍ക്ക് ലഭിച്ചുവെന്ന് സ്ഥിരീകരിച്ച് യുഎഇ ക്രിക്കറ്റ് ബോര്‍ഡ്. ബിസിസിഐയില്‍ നിന്ന് ഔദ്യോഗികമായ കത്ത് ലഭിച്ചുവെന്ന് എമറൈറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ജനറല്‍ മുബാഷിര്‍ ഉസ്മാനി പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ട് വരെയുള്ള കാലയളവില്‍ യുഎഇയില്‍ ടൂര്‍ണ്ണമെന്റ് നടത്തുവാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് അനുമതിയ്ക്കായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്ന വിവരം. സര്‍ക്കാര്‍ അനുമതി ബിസിസിഐയ്ക്ക് ലഭിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നുവെങ്കിലും ബിസിസിഐ അധികൃതര്‍ ഇതുവരെ ഈ വിഷയത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

ബിസിസിഐയുടെ ആവശ്യം തങ്ങളുടെ കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും എന്തെല്ലാം സുരക്ഷ മാനദണ്ഡങ്ങളാണ് ഒരുക്കേണ്ടതെന്ന് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉസ്മാനി വ്യക്തമാക്കി.

Exit mobile version