യുഎഇയ്ക്ക് 56 റണ്‍സ് ജയം

- Advertisement -

ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 28 ഓവറായി ചുരുക്കിയ മത്സരത്തില്‍ ലക്ഷ്യമായ 170 റണ്‍സ് പിന്തുടരാനിറങ്ങിയ പാപുവ ന്യൂ ഗിനിയെ 113 റണ്‍സിനു എറിഞ്ഞിട്ട് 56 റണ്‍സിന്റെ ജയം സ്വന്തമാക്കി യുഎഇ. ഇന്ന് ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ആദ്യത്തെ മത്സരത്തിലാണ് ഗ്രൂപ്പ് എയിലെ ആദ്യ ജയം യുഎഇ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 49.4 ഓവറില്‍ 221 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കത്തിനു ശേഷം ടീം തകര്‍ന്നടിയുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 91 റണ്‍സാണ് രോഹന്‍ മുസ്തഫ(95)-ആഷ്ഫാക് അഹമ്മദ് (50) കൂട്ടുകെട്ട് നേടിയത്. 91/0 എന്ന നിയില്‍ നിന്ന് 100/3 എന്ന നിലയിലേക്ക് വീണ യുഎഇയ്ക്ക് വലിയ സ്കോര്‍ എന്ന മോഹങ്ങള്‍ക്ക് ബലി നല്‍കേണ്ടി വരുകയായിരുന്നു. ഗിനി ബൗളര്‍മാരില്‍ നോര്‍മ്മന്‍ വനുവ നാലും അലേയി നാവോ രണ്ടും വിക്കറ്റ് നേടി.

170 റണ്‍സെന്ന പുനക്രമീകരിച്ച ലക്ഷ്യം തേടി ഇറങ്ങിയ ഗിനിയ്ക്ക് തുടക്കം മുതലെ തിരിച്ചടികളായിരുന്നു. മുഹമ്മദ് നവീദ് യുഎഇയ്ക്കായി 5 വിക്കറ്റ് നേടി. ഇമ്രാന്‍ ഹൈദര്‍ രണ്ടും. 24 റണ്‍സ് നേടിയ ചാള്‍സ് അമിനി ആണ് ഗിനിയുടെ ടോപ് സ്കോറര്‍. 20 റണ്‍സ് നേടിയ നോര്‍മന്‍ വനുവ രണ്ടാമത്തെ മികച്ച സ്കോററും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement