Picsart 24 01 25 20 57 26 917

U19 ലോകകപ്പ്, മുഷീർ ഖാന് സെഞ്ച്വറി, ഇന്ത്യക്ക് വലിയ ജയം

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വൻവിജയം. ഇന്ന് രണ്ടാം മത്സരത്തിൽ അയർലണ്ടിനെ നേരിട്ട ഇന്ത്യ 201 റൺസിന്റെ വലിയ വിജയം തന്നെ നേടി. ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചിരുന്നു. ഇന്ന് ആദ്യം ബായു ചെയ്ത ഇന്ത്യ 301 റൺസ് നേടി. പകരം ഇറങ്ങിയ അയർലണ്ടിനെ ഇന്ത്യ 100 റണ്ണിന് ഓൾ ഔട്ടാക്കി. ഇന്ത്യയ്ക്കുവേണ്ടി മുഷിർ ഖാൻ സെഞ്ച്വറി നേടി.

106 പന്തിൽ നിന്ന് 118 റൺസ് എടുത്ത മുഷീർ ഖാൻ റൺഔട്ട് ആവുകയായിരുന്നു. നാല് സിക്സും ഒമ്പത് ഫോറും മുഷീർ ഖാൻ ഇന്ന് അടിച്ചു. 75 റൺസുമായി ക്യാപ്റ്റൻ ഉദയ് ശരണും മികച്ച പ്രകടനം കാഴ്ചവച്ചു. ചെയ്സിന് ഇറങ്ങിയ അയർലൻഡിന്റെ ബാറ്റിംഗിൽ ആരും തന്നെ തിളങ്ങിയില്ല. നാലു വിക്കറ്റ് എടുത്ത നമൻ തിവാരിയാണ് ഇന്ത്യക്ക് ആയി ഏറ്റവും നന്നായി ബൗൾ ചെയ്തത്. സൗമി പാണ്ടെ ഇന്ത്യക്കായി 3 വിക്കറ്റും ഇദയ് ശരൺ, മുരുകൻ അഭിഷേക്് ധനുഷ് ഗൗഡ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version