Site icon Fanport

U19 ലോകകപ്പ്, നേപ്പാളിനെയും തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ

അണ്ടർ 19 ലോകകപ്പിൽ ഇന്ന് നേപ്പാളിനെ തോൽപ്പിച്ച് കൊണ്ട് ഇന്ത്യ സെമു ഫൈനലിലേക്ക് മുന്നേറി. ഇന്ത്യ ഉയർത്തിയ 298 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന നേപ്പാൾ 50 ഓവറിൽ 165-9 എന്ന സ്കോറിലേക്ക് മാത്രമെ എത്തിയുള്ളൂ. ഇന്ത്യ 132 റൺസിന്റെ വിജയം നേടി. ഇന്ത്യക്ക് ആയി സൗമി പാണ്ടെ നാലു വിക്കറ്റുകൾ വീഴ്ത്തി. സെമി ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ആകും ഇന്ത്യയുടെ എതിരാളികൾ.

ഇന്ത്യ 24 02 02 17 35 04 180

ഇന്ത്യ ഇന്ന് ആദ്യം ബാറ്റു ചെയ്ത് 297-5 എന്ന മികച്ച സ്കോർ നേടി. ബാറ്റിങ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ ഇന്ത്യക്ക് ആയി രണ്ട് താരങ്ങൾ സെഞ്ച്വറി നേടി. ക്യാപ്റ്റൻ ഉദയ് ശരണും സച്ചിൻ ദാസുമാണ് ഇന്ത്യക്ക് ആയി ഇന്ന് സെഞ്ച്വറി നേടിയത്. ഉദയ് 107 പന്തിൽ നിന്ന് 100 റൺസ് നേടി. 9 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

സച്ചിൻ ദാസ് 101 പന്തിൽ നിന്ന് 116 റൺസ് എടുത്തു‌. 3 സിക്സും 11 ഫോറും സച്ചിൻ അടിച്ചു. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ മുഷീർ ഖാൻ ഇന്ന് 9 റൺസുമായി പുറത്താകാതെ നിന്നു. നേപ്പാളിനായി ഗുൽസൻ ജാ 3 വിക്കറ്റുകൾ വീഴ്ത്തി.

Exit mobile version