Picsart 24 02 11 17 00 35 481

U19 ലോകകപ്പ്, ഇന്ത്യക്ക് വിജയിക്കാ‌ൻ 254 റൺസ്

അണ്ടർ 19 ലോകകപ്പിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ 254 എന്ന വിജയലക്ഷ്യം വെച്ചിരിക്കുകയാണ്. മികച്ച രീതിയിൽ ബൗൾ ചെയ്ത ഇന്ത്യ ഓസ്ട്രേലിയ 253/7 എന്ന റൺസിൽ ഒതുക്കി. 55 റൺസ് എടുത്ത ഹർജാസ് സിങും 48 റൺസ് എടുത്ത ഹ്യൂ വീബ്ജെനും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ ബാറ്റു കൊണ്ട് തിളങ്ങിയത്.

ഇന്ത്യക്ക് ആയി രാജ് ലിംബാനി 3 വിക്കറ്റുകളുമായി തിളങ്ങി. 10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി ആയിരുന്നു രാജ് 3 വിക്കറ്റ് എടുത്തത്. നമൻ തിവാരി രണ്ട് വിക്കറ്റും മുഷീർ ഖാൻ സൗമി പാണ്ടെ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ 254 എന്ന സ്കോർ ചെയ്സ് ചെയ്യുക പോലും അത്ര എളുപ്പമാകില്ല. എങ്കിലും മികച്ച ഫോമിലുള്ള ഇന്ത്യൻ ബാറ്റിംഗ് നിര ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കും എന്ന് പ്രതീക്ഷിക്കാം.

Exit mobile version