Site icon Fanport

U19 ലോകകപ്പ്: ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 298 വിജയ ലക്ഷ്യം

അണ്ടർ 19 കിരീടം നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യൻ യുവനിരക്ക് തകർപ്പൻ തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് എടുത്തു. നാല് തവണ കിരീടം നേടിയിട്ടുള്ള ഇന്ത്യക്ക് മികച്ച തുടക്കമാണ് ഇന്ന് കിട്ടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് ശ്രീലങ്കയെ കൂടാതെ ജപ്പാനും ന്യൂസിലാൻഡുമാണ് എതിരാളികൾ. ഇന്ത്യയുടെ ഐപിഎൽ സെൻസേഷൻ യശസ്വി ജൈസ്വാളും ദിവ്യാംശ് സക്സേനയും കൂടി ആദ്യ വിക്കറ്റി 66 റൺസ് ചേർത്തു.

ആദ്യം സക്സേന 23 റൺസ് എടുത്ത് പുറത്തായി. ജയ്സ്വാൾ 59 റൺസ് എടുത്താണ് പുറത്തായത്. ക്യാപ്റ്റൻ പ്രിയം ഗാർഗ് 56 റൺസ് എടുത്തപ്പോൾ ദ്രുവ് ജുറേൽ 52 റൺസ് എടുത്തും സിദ്ദേഷ് വീർ 44 റൺസ് എടുത്തും പുറത്താവാതെ നിന്നു. ഡി സിൽവ,ഡാനിയേൽ,മധുഷങ്ക,നന്ദീശൻ എന്നിവർ ശ്രീലങ്കക്ക് വേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version