“U-19 ലോകകപ്പ് സെമിയിൽ പാകിസ്താനെ തോല്പ്പിക്കാൻ ഇന്ത്യക്ക് ആകും” – സഹീർ ഖാൻ

നാളെ നടക്കുന്ന അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ വൈരികളായ പാകിസ്ഥാനെ തോൽപ്പിക്കാൻ ഇന്ത്യൻ യുവനിരയ്ക്ക് ആകും എന്ന് സഹീർ ഖാൻ‌. ക്വാർട്ടറിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ആയിരുന്നു ഇന്ത്യ സെമിയിൽ എത്തിയത്. ഇന്ത്യൻ യുവതാരങ്ങൾ മികച്ച പ്രകടനമാണ് നടത്തുന്നത് എന്നും ഏതു ടീമിനെയും പരാജയപ്പെടുത്താൻ ഇന്ത്യൻ യുവനിരയ്ക്ക് ആകുമെന്നും സഹീർ ഖാൻ പറഞ്ഞു.

പാകിസ്താൻ ആണ് എതിരാളികൾ എന്നത് ഇന്ത്യക്ക് കൂടുതൽ ഊർജ്ജം നൽകും എന്നും സഹീർ പറഞ്ഞു. താൻ 2003 ലോകകപ്പിൽ ആയിരുന്നു ആദ്യം പാകിസ്ഥാനെ വലിയ ഒരു ടൂർണമെന്റിൽ നേരിട്ടത്. ആ വിജയം വലിയ സന്തോഷം നൽകിയെന്നും സഹീർ പറഞ്ഞു. ഇന്ത്യൻ യുവതാരം ജൈസ്വാലിന്റെ പ്രകടനങ്ങളെയും സഹീർ പ്രശംസിച്ചു.

Exit mobile version