7 വിക്കറ്റ് ജയവുമായി ശ്രീലങ്ക, പരാജയപ്പെടുത്തിയത് അയര്‍ലണ്ടിനെ

അയര്‍ലണ്ടിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ഗ്രൂപ്പ് ഡിയില്‍ ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടുകയായിരുന്നു. 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 37.3 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ ശ്രീലങ്ക 208 റണ്‍സ് നേടി ജയം സ്വന്തമാക്കി.

ജാമി ഗ്രാസി(75) ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. 36 റണ്‍സ് നേടിയ മാര്‍ക്ക് ഡോണേഗന്‍, 25 റണ്‍സ് നേടിയ ജോഷ്വ ലിറ്റില്‍ എന്നിവരാണ് മറ്റു അയര്‍ലണ്ട് സ്കോറര്‍മാര്‍. ശ്രീലങ്കന്‍ നായകന്‍ കമിന്‍ഡു മെന്‍ഡിസ് 3 വിക്കറ്റ് നേടി.

ശ്രീലങ്കയുടെ തുടക്കം മോശമായിരുന്നുവെങ്കിലും ധനന്‍ജയ ലക്ഷനും കമിന്‍ഡു മെന്‍ഡിസും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 9/2 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയുടെ മൂന്നാം വിക്കറ്റ് സ്കോര്‍ 51ല്‍ നില്‍ക്കെ വീണു. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ 157 റണ്‍സ് കൂടി ചേര്‍ത്ത് സഖ്യം ടീമിനെ 7 വിക്കറ്റ് ജയത്തിലേക്ക് നയിച്ചു. മത്സരത്തില്‍ 101 റണ്‍സ് നേടി ധനന്‍ജയയും 74 റണ്‍സുമായി കമിന്‍ഡുവും പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial