14 മാസത്തെ പ്രയത്നത്തിന്റെ ഫലം: രാഹുല്‍ ദ്രാവിഡ്

പതിനാല് മാസത്തെ ടീമിന്റെ മൊത്തം പ്രയത്നത്തിന്റെ ഫലമാണ് ഈ കിരീടമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യയുടെ U-19 കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡ്. ഓരോ സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഈ വിജയത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ദ്രാവിഡ് വിജയ ശേഷം പറഞ്ഞു. ഈ വിജയം ടീമിലെ ഓരോ കളിക്കാരനും ഏറെക്കാലും ഓര്‍ത്തുവയ്ക്കാവുന്ന മുഹൂര്‍ത്തമായി മാറട്ടെയെന്നും രാഹുല്‍ ദ്രാവിഡ് ആശംസിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകല്‍റ കസറി, ഇന്ത്യയ്ക്ക് നാലാം കിരീടം
Next articleഫോം വീണ്ടെടുക്കാൻ ആഴ്സണൽ ഇന്ന് എവർട്ടനെതിരെ