വില്ലനായി മഴയെത്തി, കളി തടസ്സപ്പെട്ടു

- Advertisement -

217 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയുടെ ചേസിംഗിനു തടസ്സമായി മഴ. ന്യൂസിലാണ്ടിലെ ബേ ഓവലില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ 4 ഓവറില്‍ 23/0 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. ഇന്ത്യയ്ക്കായി 10 റണ്‍സ് നേടി നായകന്‍ പൃഥ്വി ഷായും 9 റണ്‍സ് നേടി മന്‍ജോത് കല്‍റയുമാണ് ക്രീസില്‍.

നേരത്തെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 216 റണ്‍സിനു ഓള്‍ഔട്ട് ആക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement