അഫ്ഗാന്‍ വെല്ലുവിളി മറികടന്ന് പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും അനായാസ വിജയം

ഇന്നലെ നടന്ന അണ്ടര്‍ 19 ലോകകപ്പ് മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവര്‍. അഫ്ഗാനിസ്ഥാനെതിരെ 24 റൺസ് വിജയം പാക്കിസ്ഥാന്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് യുഎഇയെ തകര്‍ത്തത് 189 റൺസിനാണ്. കാനഡയ്ക്കെതിരെ 8 വിക്കറ്റ് വിജയം ബംഗ്ലാദേശ് നേടി.

ഇന്നലെ നടന്നതിൽ ആവേശകരമായ മത്സരമായിരുന്നു പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്നത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 239/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളുവെങ്കിലും ടീം അഫ്ഗാനിസ്ഥാനെ 215/9 എന്ന സ്കോറിലൊതുക്കിയാണ് രണ്ടാം വിജയം നേടിയത്.

Tomprest

യുഎഇയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 362/6 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 173 റൺസിന് പുറത്താക്കുകയായിരുന്നു. 154 റൺസ് നേടി പുറത്താകാതെ നിന്ന ടോം പ്രെസ്റ്റാണ് ഇംഗ്ലണ്ട് നിരയിലെ സൂപ്പര്‍ താരം.ബൗളിംഗിൽ ഇംഗ്ലണ്ടിനായി രെഹാന്‍ അഹമ്മദ് 4 വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത കാനഡയെ 136 റൺസിന് ഒതുക്കിയ ശേഷം ആണ് ബംഗ്ലാദേശ് 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കിയത്.

 

Exit mobile version