ബംഗ്ലാദേശിനെ നൂറ് കടത്തി മെഹ്റൂബ്, സെമി ഉറപ്പാക്കുവാന്‍ ഇന്ത്യ നേടേണ്ടത് 112 റൺസ്

അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടറിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഓവര്‍ മുതൽ വിക്കറ്റ് നഷ്ടമാകുവാന്‍ തുടങ്ങിയപ്പോള്‍ ടീം 56/7 എന്ന നിലയിലേക്ക് വീണു. രവി കുമാറും വിക്കി ഒസ്ട്വാലും ആണ് ബംഗ്ലാദേശിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.

എട്ടാം വിക്കറ്റിൽ മെഹ്റൂബും ആഷിഖുര്‍ സമനും ചേര്‍ന്ന് 50 റൺസ് നേടിയെങ്കിലും 30 റൺസ് നേടിയ മെഹ്റൂബിനെയും സമനെയും(16) ബംഗ്ലാദേശിന് നഷ്ടമായി.

Indiau19

അധികം വൈകാതെ ബംഗ്ലാദേശ് ഇന്നിംഗ്സ് 37.1 ഓവറിൽ 11 റൺസിൽ അവസാനിച്ചു. രവി മൂന്നും വിക്കി 2 വിക്കറ്റുമാണ് ഇന്ത്യയ്ക്കായി നേടിയത്.

ടോസ് ഇന്ത്യയ്ക്ക്, ബംഗ്ലാദേശിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

അണ്ടര്‍ 19 ലോകകപ്പിലെ ഇന്നത്തെ ക്വാര്‍ട്ടറിൽ ബംഗ്ലാദേശിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫൈനലില്‍ വിജയം നേടുവാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു. ഇത്തവണ അത് സാധിക്കുമോ അതോ ഇന്ത്യ പകരം വീട്ടുമോ എന്നാണ് ഏവരും നോക്കുന്നത്.

ബംഗ്ലാദേശ് : Mahfijul Islam, Iftakher Hossain Ifti, Prantik Nawrose Nabil, Aich Mollah, Md Fahim(w), Ariful Islam, SM Meherob, Rakibul Hasan(c), Ashiqur Zaman, Tanzim Hasan Sakib, Ripon Mondol

ഇന്ത്യ: Angkrish Raghuvanshi, Harnoor Singh, Shaik Rasheed, Yash Dhull(c), Raj Bawa, Siddarth Yadav, Kaushal Tambe, Dinesh Bana(w), Vicky Ostwal, Rajvardhan Hangargekar, Ravi Kumar

പാക്കിസ്ഥാന്‍ ജൈത്രയാത്രയ്ക്ക് അവസാനം കുറിച്ച് ഓസ്ട്രേലിയ

ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിത കുതിപ്പ് നടത്തിയെത്തിയ പാക്കിസ്ഥാന്റെ അന്തകരായി ഓസ്ട്രേലിയ. തങ്ങളുടെ ബൗളിംഗ് മികവ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ക്വാര്‍ട്ടര്‍ മത്സരത്തിൽ പുറത്തെടുക്കാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് 276/7 എന്ന സ്കോര്‍ ആണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 35.1 ഓവറിൽ 157 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 119 റൺസിന്റെ വിജയം ആണ് ഓസീസ് നേടിയത്.

ടീഗ് വൈലി(71), കോറെ മില്ലര്‍(64), കാംപെൽ കെല്ലാവേ(47), കൂപ്പര്‍ കോണ്ണൊലി(33) എന്നിവരുടെ ടോപ് ഓര്‍ഡറിലെ പ്രകടനത്തിനൊപ്പം വില്യം സൽസ്മാനും(14 പന്തിൽ 25) ചേര്‍ന്നാണ് ഓസീസിന് 276 റൺസ് നേടിക്കൊടുത്തത്. പാക്കിസ്ഥാന്‍ നിരയിൽ ഖാസിം അക്രം 3 വിക്കറ്റും അവൈസ് അലി 2 വിക്കറ്റും നേടി.

വില്യം സൽസ്മാന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിനൊപ്പം ടോം വൈറ്റ്‍നി, ജാക്ക് സിന്‍ഫീൽഡ് എന്നിവര്‍ രണ്ട് വിക്കറ്റും നേടിയാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്. 35.1 ഓവറിൽ പാക്കിസ്ഥാന്‍ 157 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 9ാമനായി ക്രീസിലെത്തി 29 റൺസ് നേടിയ മെഹ്രാന്‍ മുംതാസ് ആണ് പാക്കിസ്ഥാന്‍ നിരയിലെ ടോപ് സ്കോറര്‍.

ബംഗ്ലാദേശിനെതിരെ യഷ് ദുള്‍ കളിക്കും

ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ യഷ് ദുളും വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദും കോവിഡ് നെഗറ്റീവ് ആയി. നാളെ ബംഗ്ലാദേശിനെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിന് ഇരുവരും സെലക്ഷന് ലഭ്യമായിരിക്കും. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച ശേഷം പിന്നീടുള്ള മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഇവരുടെ സേവനം ലഭിച്ചിരുന്നില്ല.

പിന്നീട് താരതമ്യേന കുഞ്ഞന്മാരായ ടീമുകള്‍ക്കെതിരെ വിജയവുമായി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് അനായാസം പ്രവേശിക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരാണ് ബംഗ്ലാദേശ്.

ലോ സ്കോറിംഗ് ത്രില്ലറിൽ ശ്രീലങ്കയെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍

അണ്ടര്‍ 19 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറി ശ്രീലങ്ക. ഇന്നലെ അഫ്ഗാനിസ്ഥാനെ 134 റൺസിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ക്ക് പിഴച്ചപ്പോള്‍ ടീം 130 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ലീഗ് ഘട്ടത്തിൽ ശക്തമായ പ്രകടനവുമായി എത്തിയ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ക്കേറ്റ കനത്ത തിരിച്ചടിയായി ഈ നാല് റൺസ് തോല്‍വി. അബ്ദുള്‍ ഹാദി(37), നൂര്‍ അഹമ്മദ്(30), അല്ലാഹ് നൂര്‍(25) എന്നിവരാണ് അഫ്ഗാന്‍ ബാറ്റിംഗിൽ പ്രതിരോധം തീര്‍ത്തത്. ശ്രീലങ്കയ്ക്കായി വിനൂജ രൺപുൽ തന്റെ 9.1 ഓവറിൽ വെറും 10 റൺസ് നൽകി 5 വിക്കറ്റ് നേടുകയായിരുന്നു. ക്യാപ്റ്റന്‍ ദുനിത് വെല്ലാലാഗേ മൂന്ന് വിക്കറ്റും നേടി.

43/7 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയ്ക്ക് പ്രതീക്ഷയായി ദുനിത് വെല്ലാലാഗേ – രവീന്‍ ഡി സിൽവ കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ 69 റൺസ് നേടിയെങ്കിലും കൂട്ടുകെട്ട് തകര്‍ന്നതോടെ ശ്രീലങ്ക പരാജയത്തിലേക്ക് വീണു. ദുനിത് 34 റൺസും രവീന്‍ 21 റൺസും നേടിയപ്പോള്‍ വിനൂജ 11 റൺസുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അനായാസ വിജയവുമായി എത്തിയ ഇംഗ്ലണ്ട് ആണ് സെമിയിൽ അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍.

അണ്ടര്‍ 19 ലോകകപ്പ്, ക്വാര്‍ട്ടര്‍ ഫൈനൽ ലൈനപ്പ് തയ്യാര്‍

ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനൽ ലൈനപ്പ് തയ്യാറായി. ജനുവരി 26ന് ആദ്യ സൂപ്പര്‍ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇംഗ്ലണ്ട് ഗ്രൂപ്പ് എ ജേതാവും ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരുമാണ്. ജനുവരി 27ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനൽ. ശ്രീലങ്ക ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരും അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരുമാണ്.

ജനുവരി 28ന് പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനൽ മത്സരം നടക്കും. പാക്കിസ്ഥാന്‍ സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായപ്പോള്‍ ഓസ്ട്രേലിയ ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ബി ജേതാക്കളായ ഇന്ത്യയ്ക്ക് ഗ്രൂപ്പ് എ ജേതാക്കളും നിലവിലെ ചാമ്പ്യന്മാരുമായ ബംഗ്ലാദേശ് ആണ് എതിരാളികള്‍. ജനുവരി 29ന് ആണ് മത്സരം നടക്കുക.

 

109 റൺസ് വിജയം, സിംബാബ്‍വേയെ പിന്തള്ളി ക്വാര്‍ട്ടര്‍ ഉറപ്പാക്കി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ 109 റൺസ് വിജയവുമായി അഫ്ഗാനിസ്ഥാന് അണ്ടര്‍ 19 ലോകകപ്പ് ക്വാര്‍ട്ടറിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 261/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേയ്ക്ക് 152 റൺസ് മാത്രമേ നേടാനായുള്ളു.

111 റൺസ് നേടിയ സുലിമാന്‍ സഫിയും നംഗേയാലിയ ഖരോട്ടേ(50), മുഹമ്മദ് ഇഷാഖ്(39) എന്നിവരുമാണ് അഫ്ഗാന്‍ നിരയിൽ തിളങ്ങിയത്. സിംബാബ്‍വേയ്ക്കായി അലക്സ് ഫലാവോ മൂന്ന് വിക്കറ്റും സ്വിനോര രണ്ട് വിക്കറ്റും നേടി.

ഓപ്പണര്‍ മാത്യു വെൽച് 53 റൺസ് നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും താരത്തിന് പിന്തുണ നല്‍കാനായില്ല. 28 റൺസ് നേടിയ റോഗന്‍ ആണ് സിംബാബ്‍വേയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍.

അഫ്ഗാനിസ്ഥാന് വേണ്ടി ഖരോട്ടേ നാലും ഷഹീദുള്ള ഹസനി, നവീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ക്വാര്‍ട്ടറിൽ ശ്രീലങ്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍.

326 റൺസ് വിജയം നേടി ഇന്ത്യ, ക്വാര്‍ട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെതിരെ

ഉഗാണ്ടയ്ക്കെതിരെ പടുകൂറ്റന്‍ വിജയം നേടി ഇന്ത്യ. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 405/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഉഗാണ്ട 79 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യ ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ എതിരാളികള്‍.

ക്യാപ്റ്റന്‍ നിഷാന്ത് സിന്ധു നാല് വിക്കറ്റ് നേടിയാണ് ഉഗാണ്ടയുടെ നടുവൊടിച്ചത്. ഉഗാണ്ടയ്ക്കായി ക്യാപ്റ്റന്‍ പാസ്കൽ മുറുംഗി 34 റൺസുമായി ടോപ് സ്കോറര്‍ ആയി. 6 ഉഗാണ്ടന്‍ താരങ്ങള്‍ റൺ എടുക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്.

നേരത്തെ അംഗ്കൃഷ് രഘുവംശി(144), രാജ് ബാവ(162*) എന്നിവരുടെ ബാറ്റിംഗ് മികവിൽ ആണ് ഇന്ത്യ 405/5 എന്ന സ്കോര്‍ നേടിയത്.

50 റൺസിന് പിഎന്‍ജിയെ എറിഞ്ഞൊതുക്കി പാക്കിസ്ഥാന്‍, ക്വാര്‍ട്ടറിൽ എതിരാളികള്‍ ഓസ്ട്രേലിയ

പാപുവ ന്യു ഗിനിയെ 50 റൺസിന് ഓള്‍ഔട്ട് ആക്കി 1 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് പാക്കിസ്ഥാന്‍. വിജയത്തോടെ ക്വാര്‍ട്ടറിൽ പാക്കിസ്ഥാന് ഓസ്ട്രേലിയയാണ് എതിരാളികള്‍. മുഹമ്മദ് ഷെഹ്സാദ് 5 വിക്കറ്റും അഹമ്മദ് ഖാന്‍ 3 വിക്കറ്റും നേടിയപ്പോള്‍ പിഎന്‍ജി ഇന്നിംഗ്സ് 22.4 ഓവറിൽ അവസാനിക്കുകയായിരുന്നു.

11 റൺസ് നേടിയ ക്രിസ്റ്റഫര്‍ കില്‍പാട് ആണ് പിഎന്‍ജിയുടെ ടോപ് സ്കോറര്‍. നാല് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറിൽ തന്നെ ഷെഹ്സാദിനെ നഷ്ടമായെങ്കിലും അബ്ബാസ് അലിയും(27*), ഹസീബുള്ള ഖാനും(18*) ടീമിന്റെ വിജയം ഒരുക്കുകയായിരുന്നു.

മൂന്ന് വിജയങ്ങളും നേടിയ പാക്കിസ്ഥാനെ ക്വാര്‍ട്ടറിൽ കാത്തിരിക്കുന്നത് ഓസ്ട്രേലിയയാണ്.

കുഞ്ഞന്മാര്‍ക്കെതിരെ ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍, 405 റൺസ്

അംഗ്കൃഷ് രഘുവംശിയും രാജ് ബാവയും നേടിയ തകര്‍പ്പന്‍ ശതകങ്ങളുടെ ബലത്തിൽ ഉഗാണ്ടയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. അണ്ടര്‍ 19 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ആദയം ബാറ്റ് ചെയ്ത ഇന്ത്യ 405/5 എന്ന സ്കോറാണ് നേടിയത്.

രഘുവംശി 144 റൺസും രാജ് ബാവ 162 റൺസുമാണ് നേടിയത്. ബാവ വെറും 108 പന്തില്‍ നിന്നാണ് തന്റെ വെടിക്കെട്ട് ഇന്നിംഗ്സിൽ പുറത്താകാതെ നിന്നത്. ഉഗാണ്ടയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ പാസ്കൽ മുറുംഗി 3 വിക്കറ്റ് നേടി.

അഫ്ഗാന്‍ വെല്ലുവിളി മറികടന്ന് പാക്കിസ്ഥാന്‍, ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും അനായാസ വിജയം

ഇന്നലെ നടന്ന അണ്ടര്‍ 19 ലോകകപ്പ് മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവര്‍. അഫ്ഗാനിസ്ഥാനെതിരെ 24 റൺസ് വിജയം പാക്കിസ്ഥാന്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് യുഎഇയെ തകര്‍ത്തത് 189 റൺസിനാണ്. കാനഡയ്ക്കെതിരെ 8 വിക്കറ്റ് വിജയം ബംഗ്ലാദേശ് നേടി.

ഇന്നലെ നടന്നതിൽ ആവേശകരമായ മത്സരമായിരുന്നു പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്നത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 239/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളുവെങ്കിലും ടീം അഫ്ഗാനിസ്ഥാനെ 215/9 എന്ന സ്കോറിലൊതുക്കിയാണ് രണ്ടാം വിജയം നേടിയത്.

യുഎഇയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 362/6 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ 173 റൺസിന് പുറത്താക്കുകയായിരുന്നു. 154 റൺസ് നേടി പുറത്താകാതെ നിന്ന ടോം പ്രെസ്റ്റാണ് ഇംഗ്ലണ്ട് നിരയിലെ സൂപ്പര്‍ താരം.ബൗളിംഗിൽ ഇംഗ്ലണ്ടിനായി രെഹാന്‍ അഹമ്മദ് 4 വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത കാനഡയെ 136 റൺസിന് ഒതുക്കിയ ശേഷം ആണ് ബംഗ്ലാദേശ് 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കിയത്.

 

ഇന്ത്യന്‍ അണ്ടര്‍ 19 ക്യാമ്പിൽ കോവിഡ്

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിൽ കോവിഡ് ബാധ. ക്യാപ്റ്റന്‍ യഷ് ധുൽ, വൈസ് ക്യാപ്റ്റന്‍ എസ്കെ റഷീദ് എന്നിവര്‍ കോവിഡ് ബാധിച്ച് ഐസൊലേഷനിലാണ്. ഇരുവരുടെയും അഭാവത്തിൽ അയര്‍ലണ്ടിനെതിരെയുള്ള മത്സരത്തിൽ നിഷാന്ത് സിന്ധു ആണ് ടീമിനെ നയിച്ചത്.

അഞ്ചിലധികം താരങ്ങളാണ് ടീമിൽ കോവിഡ് ബാധിതരായതെന്നാണ് ലഭിയ്ക്കുന്ന വിവരം. ഐസിസി 17 അംഗ സ്ക്വാഡിനെ ഒപ്പം കൂട്ടുവാന്‍ അനുവദിച്ചതിനാൽ മാത്രമാണ് ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിനിറങ്ങാനായത്.

ജനുവരി 26ന് ആണ് ഇന്ത്യയുടെ സൂപ്പര്‍ ലീഗ് മത്സരം. അതിന് മുമ്പ് ഉഗാണ്ടയുമായി ബി ഗ്രൂപ്പിലെ അവസാന മത്സരത്തിനായി ജനുവരി 22ന് ഇന്ത്യ ഇറങ്ങും.

Exit mobile version