കെനിയയെ കൊന്ന് കൊലവിളിച്ച് ന്യൂസിലാണ്ട്

കുഞ്ഞന്മാരായ കെനിയയ്ക്കെതിരെ ഉഗ്രരൂപം പൂണ്ട് ന്യൂസിലാണ്ട്. ഇന്ന് അണ്ടര്‍-19 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ 243 റണ്‍സിന്റെ വിജയമാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 50 ഓവറില്‍ 4 വിക്കറ്റിനു 436 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ വംശജരായ ജേക്കബ് ബൂല(180), രച്ചിന്‍ രവീന്ദ്ര(117) എന്നിവര്‍ ശതകങ്ങള്‍ നേടിയപ്പോള്‍ ഫിന്‍ അലന്‍ 40 പന്തില്‍ നിന്ന് 90 റണ്‍സ് നേടി. മത്സരത്തില്‍ 14 സിക്സുകളാണ് ന്യൂസിലാണ്ട് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കെനിയയ്ക്ക് 50 ഓവറില്‍ 193/4 റണ്‍സ് മാത്രമേ നേടാനായുള്ളു. അമന്‍ ഗാന്ധി 63 റണ്‍സ് നേടി കെനിയന്‍ നിരയിലെ ടോപ് സ്കോറര്‍ ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial