ത്രില്ലറിൽ 3 വിക്കറ്റ് ജയം സ്വന്തമാക്കി ന്യൂസിലാൻഡ്

Photo: Twitter/@cricketworldcup
- Advertisement -

അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ശ്രീലങ്കക്കെതിരെ 3 വിക്കറ്റ് ജയം ജയം സ്വന്തമാക്കി ന്യൂസിലാൻഡ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 242 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ മത്സരം സ്വന്തമാക്കുകയായിരുന്നു.

അവസാന ഓവറുകളിൽ ആക്രമിച്ചു കളിച്ച വിക്രമസിംഗെയും ദിനുഷയുമാണ് ശ്രീലങ്കക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. വിക്രമസിംഗെ 64 റൺസും ദിനുഷ 46 റൺസുമാണ് എടുത്തത്. ന്യൂസിലാൻഡിനു വേണ്ടി ആദിത്യ അശോക് 3 വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഒരു പന്ത് ബാക്കി നിൽക്കെ 243 റൺസ് എടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. 86 റൺസ് എടുത്ത ഓപ്പണർ റൈസ് മരിയുവിന്റെയും 80 റൺസ് എടുത്ത വീലർ ഗ്രീനാളിന്റെയും പ്രകടനമാണ് അവർക്ക് ജയം നേടിക്കൊടുത്തത്.

Advertisement