ഇന്ത്യയുടെ തിരിച്ചുവരവ്, ഓസ്ട്രേലിയ 216നു ഓള്‍ഔട്ട്

U-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ജോനാഥന്‍ മെര്‍ലോ നേടിയ 76 റണ്‍സിന്റെ ബലത്തില്‍ ഒരു ഘട്ടത്തില്‍ 183/4 എന്ന നിലയില്‍ മികച്ച സ്കോറിലേക്ക് നീങ്ങുകയായിരുന്നു ഓസ്ട്രേലിയയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 216 റണ്‍സിനു ചുരുട്ടിക്കെട്ടുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇഷാന്‍ പോറെല്‍, ശിവ സിംഗ്, കമലേഷ് നാഗര്‍കോടി, അങ്കുല്‍ റോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മെര്‍ലോയ്ക്ക് പുറമേ പരം ഉപ്പല്‍(34), നഥാന്‍ മക്സ്വീനി(23), ജാക് എഡ്വേര്‍ഡ്സ്(28) എന്നിവരാണ് ഓസ്ട്രേലിയന്‍ നിരയിലെ പ്രധാന സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version