കിരീടം നിലനിർത്താൻ ഇന്ത്യ, ആദ്യ ലോകകപ്പ് കിരീടത്തിനായി ബംഗ്ലാദേശ്; ഫൈനൽ പൊടിപാറും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ ഇന്ന് ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടം. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ ബംഗ്ലാദേശ് ചരിത്രത്തിൽ ആദ്യമായി ഒരു ലോകകപ്പ് കിരീടം ലക്‌ഷ്യം വെച്ചാണ് ഇന്നിറങ്ങുക. അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യൻ നിരയിൽ മികച്ച ഫോമിലുള്ള ഫാസ്റ്റ് ബൗളർ കാർത്തിക് ത്യാഗിയെയും ബാറ്റ്സ്മാൻ യശസ്‌വി ജയ്‌സ്വാളിന്റെയും പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നൽകും.

ടൂർണമെന്റിൽ ഒരു മാത്രവും തോൽക്കാതെയാണ് ഇരു ടീമുകളും ഫൈനൽ ഉറപ്പിച്ചത്. സെമിയിൽ പാകിസ്ഥാനെ പത്ത് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. സെമിയിൽ ന്യൂസിലാൻഡിനെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലിൽ എത്തിയത്. അവസാനമായി ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത് 2018ലെ അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ആയിരുന്നു. ഇന്ന് ഇന്ത്യക്കായിരുന്നു ജയം. ഇതുവരെ ഇരു ടീമുകളും 7 തവണ ഏറ്റുമുട്ടിയപ്പോൾ നാല് തവണ ഇന്ത്യയും ഒരു തവണ ബംഗ്ലാദേശുമാണ് വിജയികളായത്. രണ്ട് മത്സരങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു.

മത്സരം നടക്കുന്ന പോച്ചെഫ്സ്ട്രോമിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ ഉണ്ട്. ഇന്ന് മഴ പെയ്താൽ റിസേർവ് ദിനമായ നാളെ മത്സരം നടക്കും. നാളെയും മഴ പെയ്താൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം. മത്സരം സ്റ്റാർ സ്പോർട്സിൽ ലൈവ് ആയി കാണാം.