ഹാരി ബ്രൂക്ക് വീണ്ടും, ഇംഗ്ലണ്ടിനു 7 വിക്കറ്റ് ജയം

ബംഗ്ലാദേശിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ഇംഗ്ലണ്ടിനു അണ്ടര്‍ 19 ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തില്‍ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല ടീമിനു ലഭിച്ചത്. 27/4 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനു പിന്നീട് മത്സരത്തില്‍ ഒരു തിരിച്ചുവര് സാധ്യമായില്ല. അഫിഫ് ഹൊസൈന്‍ 63 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയി. 49.2 ഓവറില്‍ 175 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ട് ആവുകയായിരുന്നു.

അമിനുള്‍ ഇസ്ലാം(31), മഹിദുള്‍ ഇസ്ലാം അങ്കന്‍(20), ഹസന്‍ മഹ്മൂദ്(23) എന്നിവരാണ് 20 റണ്‍സിനു മേലെ നേടിയ മറ്റു ബാറ്റ്സ്മാന്മാര്‍. ഇംഗ്ലണ്ടിനായി ഏതന്‍ ബാംബര്‍, യുവാന്‍ വുഡ്സ് എന്നിവര്‍ 3 വീതം വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടിന്റെ തുടക്കവും മോശമായിരുന്നു. 49/3 എന്ന നിലയില്‍ നിന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനു രണ്ടാം ജയം നേടിക്കൊടുത്തത്. ഹാരി ബ്രൂക്ക് 84 പന്തില്‍ നിന്ന് 102 റണ്‍സ് നേടിയപ്പോള്‍ യുവാന്‍ വുഡ്സ് 48 റണ്‍സ് നല്‍കി ക്യാപ്റ്റനു മികച്ച പിന്തുണ നല്‍കി. 128 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് സഖ്യം നാലാം വിക്കറ്റില്‍ ഇംഗ്ലണ്ടിനായി നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version