അച്ചടക്ക നടപടി, ഇംഗ്ലണ്ട് യുവനായകനെ ടീമില്‍ നിന്ന് ഒഴിവാക്കി

- Advertisement -

അച്ചടക്ക നടപടിയുടെ ഭാഗമായി ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിനെ ലോകകപ്പില്‍ ന്യൂസിലാണ്ടിനെതിരായ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. പകരം വൈസ് ക്യാപ്റ്റന്‍ വില്‍ ജാക്സ് ഇംഗ്ലണ്ടിന്റെ ഏഴാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ടീമിനെ നയിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഐസിസിയുടെ മീഡിയ റിലീസ് പ്രകാരം കാരണം വ്യക്തമല്ലെങ്കിലും ഇംഗ്ലണ്ട് ഇത്തരം തീരുമാനം കൈൊണ്ടിരിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

മികച്ച ഫോമിലായിരുന്നു ഹാരി ബ്രൂക്ക് ഇതുവരെ ടൂര്‍ണ്ണമെന്റില്‍ 239 റണ്‍സാണ് നേടിയിട്ടുള്ളത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഫോം കണ്ടെത്താന്‍ മറ്റു ബാറ്റ്സ്മാന്മാരെ പോലെ തന്നെ ബ്രൂക്കിനും ആയില്ല.

ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി എന്നത് പുതിയൊരു കാര്യമല്ല. ബെന്‍ സ്റ്റോക്സ്, ബെന്‍ ഡക്കറ്റ്, ജോണി ബാരിസ്റ്റോ എന്നിവരെല്ലാം തന്നെ ഇത്തരത്തില്‍ നടപടി നേരിട്ട താരങ്ങളില്‍ ചിലരാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement