നൈജീരിയക്കെതിരെ അനായാസ ജയവുമായി ഇംഗ്ലണ്ട്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 19 ലോകകപ്പിൽ നൈജീരിയക്കെതിരെ അനായാസ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് നടന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നേരത്തെ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ഇംഗ്ലണ്ട് നേരത്തെ അണ്ടർ 19 ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നൈജീരിയ 27.5 ഓവറിൽ വെറും 58 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. നൈജീരിയൻ നിരയിൽ 16 റൺസ് എടുത്ത ക്യാപ്റ്റൻ സിൽവസ്റ്റർ ഓക്പെ മാത്രമാണ് രണ്ടക്കം കടന്നത്. ഇംഗ്ലണ്ടിന് വേണ്ടി ഹാമിദുല്ല ഖാദിരിയും ജോർജ് ഹില്ലും നാല് വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 11 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി സാം യങ് 39 റൺസുമായി പുറത്താവാതെ നിന്നു.