കാനഡയ്ക്കെതിരെ കൂറ്റന്‍ ജയവുമായി ഇംഗ്ലണ്ട്, ക്വാര്‍ട്ടറില്‍ എതിരാളികള്‍ ഓസ്ട്രേലിയ

കാനഡയെ 282 റണ്‍സിനു പരാജയപ്പെടുത്തി കൂറ്റന്‍ ജയവുമായി ഇംഗ്ലണ്ട്. ജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനു എതിരാളി ഓസ്ട്രേലിയ ആണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 383 റണ്‍സ് നേടിയപ്പോള്‍ കാനഡ 101 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 383 റണ്‍സ് നേടിയത്. ലിയാം ബാങ്ക്സ്(120), വില്‍ ജാക്സ്(102) എന്നിവര്‍ ശതകങ്ങള്‍ നേടിയപ്പോള്‍ ജാക്ക് ഡേവിസ് അര്‍ദ്ധ ശതകം തികച്ചു(57). കാനഡയ്ക്കായി ഫൈസല്‍ ജാംകണ്ടി, പീറ്റര്‍ ക്രിസ്റ്റിയന്‍ പ്രിട്ടോറിയസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടാനായി പ്രേം സിസോഡിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒപ്പം ആഡം ഫിഞ്ച്, റോമന്‍ വാക്കര്‍, ലൂക്ക് ഹോള്‍മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി. പ്രം സിസോഡിയ നാല് മെയിഡിനുകളാണ് തന്റെ സ്പെല്ലില്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version