Englandbangladesh

ബംഗ്ലാദേശിന്റെ ബാറ്റിംഗ് നാണക്കേട്, അനായാസ ജയവുമായി ഇംഗ്ലണ്ട്

ഇന്നലെ നടന്ന അണ്ടര്‍ 19 ലോകകപ്പിൽ ബംഗ്ലാദേശിന് ബാറ്റിംഗ് നാണക്കേട്. ടീം 97 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം സ്വന്തമാക്കി. പത്താം വിക്കറ്റിൽ 46 റൺസ് നേടിയയ റിപൺ മോണ്ടൽ(33*) – നൈമര്‍ റൊഹ്മാന്‍(11) കൂട്ടുകെട്ട് ഇല്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശിന്റെ സ്ഥിതി ഇതിലും മോശമാകുമായിരുന്നു.

ഇംഗ്ലണ്ട് ബൗളിംഗിൽ ജോഷ്വ ബോയ്ഡന്‍ ആണ് നാല് വിക്കറ്റുമായി ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ബാറ്റിംഗിൽ ജേക്കബ് ബെത്തൽ 44 റൺസും ജെയിംസ് റെവ് പുറത്താകാതെ 26 റൺസും നേടി 25.1 ഓവറിൽ ഇംഗ്ലണ്ടിന് 7 വിക്കറ്റ് വിജയം സമ്മാനിച്ചു.

Exit mobile version