സിംബാബ്‍വേയെ എറിഞ്ഞിട്ട് ഓസ്ട്രേലിയ

സിംബാബ്‍വേയ്ക്കെതിരെ 7 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട ശേഷം ശക്തമായ തിരിച്ചുവരവാണ് ഓസ്ട്രേലിയ ഇന്ന് സിംബാബ്‍വേയ്ക്കെതിരെ നടത്തിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ സേവിയര്‍ ബാര്‍ട‍്‍ലെറ്റ് നേടിയ മൂന്ന് വിക്കറ്റിന്റെ ബലത്തില്‍ 33.2 ഓവറില്‍ 134 റണ്‍സിനു സിംബാബ്‍‍വേയെ എറിഞ്ഞിടുകയായിരുന്നു. വില്‍ സത്തര്‍ലാണ്ട്, ലോയഡ് പോപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 27 റണ്‍സ് നേടിയ റോബര്‍ട് ചിംഹിന്‍യ ആണ് സിംബാബ്‍വേ നിരയിലെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മാക്സ് ബ്രയാന്റ്(44), ജാക്ക് എഡ്വേര്‍ഡ്സ്(40), ജേസണ്‍ സംഗ(30) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version