അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെ അക്ബര്‍ അലി നയിക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് ടീമിനെ അക്ബര്‍ അലി നയിക്കും. അതേ സമയം ലെഗ് സ്പിന്നര്‍ റിഷാദ് ഹൊസൈനെ ടീം ഒഴിവാക്കിയിട്ടുണ്ട്. ബംഗ്ലാദേശിന്റെ ഹൈ പെര്‍ഫോമിംഗ് യൂണിറ്റിന്റെ ഭാഗമാണ് താരമെന്നും അതിനാല്‍ തന്നെ അവിടെ നിന്ന് തിരികെ കൊണ്ടുവരേണ്ടതില്ലെന്ന തോന്നല്‍ കാരണമാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താത്തതെന്ന് ജൂനിയര്‍ സെലക്ടര്‍ ഹന്നാന്‍ സര്‍ക്കാര്‍ പറഞ്ഞു.

ടീമില്‍ തങ്ങള്‍ പൊതുവേ ഒരു സ്പിന്നര്‍ക്കാണ് അവസരം നല്‍കുന്നതെന്നും രണ്ടാമത്തെ സ്പിന്നറുടെ ദൗത്യം ഓള്‍റൗണ്ടര്‍ക്കാണ് നല്‍കി വരാറെന്നും അതിനാല്‍ തന്നെ താരത്തിന്റെ അഭാവം പ്രകടമാവില്ലെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

സ്ക്വാഡ്: Akbar Ali (Captain), Tawhid Hridoy (Vice Captain), Tanzid Hasan Tanim, Mohammad Parvez Hossain Emon, Prantik Nawrose Nabil, Mahmudul Hasan Joy, Shahadat Hossain, Shamim Hossain, Mohammad Mirttunjoy Chowdhury Nipun, Tanzim Hasan Sakib, Avishek Das, Shoriful Islam, Mohammad Shahin Alom, Rakibul Hasan, Hasan Morad

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: Amite Hasan, SM Meherob Hasan, Ashraful Islam Siam, Minhazur Rahman Mohanna, Rubel Mia, Asadullah Hill Galib