50ാം ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയ്ക്ക് ഇരട്ടി മധുരം

- Advertisement -

തന്റെ 50ാം ടെസ്റ്റിനിറങ്ങിയ ചേതേശ്വര്‍ പുജാരയ്ക്ക് ഇരട്ടി മധുരം. 50 ടെസ്റ്റ് മത്സരം എന്ന നേട്ടത്തിനൊപ്പം ടെസ്റ്റിലെ തന്റെ 4000 റണ്‍സും പുജാര ഇന്ന് കൊളംബോയില്‍ സ്വന്തമാക്കി. ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം സെഷനിലാണ് പുജാര 4000 റണ്‍സ് എന്ന നേട്ടതിനു അര്‍ഹനായത്. ദില്‍രുവന്‍ പെരേര എറിഞ്ഞ 42ാം ഓവറിന്റെ രണ്ടാം പന്തില്‍ രണ്ട് റണ്‍സ് നേടിയാണ് പുജാര നേട്ടം തികച്ചത്.

ഉച്ചഭക്ഷണത്തിനു 101/1 എന്ന എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 101/1 എന്ന നിലയില്‍ നിന്ന് ഇന്ത്യ 133/3 എന്ന നിലയിലേക്ക് വഴുതി. രാഹുല്‍(57), കോഹ്‍ലി(13) എന്നിവരാണ് രണ്ടാം സെഷനില്‍ പുറത്തായവര്‍. രാഹുല്‍ റണ്‍ഔട്ട് ആയപ്പോള്‍ കോഹ്‍ലിയെ ഹെരാത്ത് പുറത്താക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement