ഇംഗ്ലണ്ട് ഇതിഹാസം ജോനാഥന്‍ ട്രോട്ട് കളി മതിയാക്കുന്നു

- Advertisement -

മുന്‍ ഇംഗ്ലണ്ട് താരവും വാര്‍വിക്ക്ഷയര്‍ താരവുമായ ജോനാഥന്‍ ട്രോട്ട് ഈ ആഭ്യന്തര സീസണ്‍ അവസാനത്തോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് അറിയിച്ചു. 52 ടെസ്റ്റ് മത്സരങ്ങളും 68 ഏകദനിങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ള 37 വയസ്സുകാരന്‍ ഏറെക്കാലമായി വാര്‍വിക്ക്ഷയറിനു വേണ്ടി കളിച്ചു വരികയായിരുന്നു ട്രോട്ടിന്റെ കരാര്‍ ഈ സീസണ്‍ അവസാനത്തോടെ അന്ത്യമാകും. പുതിയ ടീം വാര്‍ത്തെടുക്കുവാനുള്ള വാര്‍വിക്ക്ഷയറ് മാനേജ്മെന്റ് തീരുമാനത്തെത്തുടര്‍ന്ന് താരത്തിനു പുതിയ കരാര്‍ ലഭിച്ചേക്കില്ല എന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടയിലാണ് താരം തന്റെ പ്രാദേശിക ക്രിക്കറ്റും അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണെന്ന തീരുമാനത്തിലെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement