ജോനാഥന്‍ ട്രോട്ട് ഇംഗ്ലണ്ട് U-19 ബാറ്റിംഗ് കോച്ച്

ജനുവരിയില്‍ നടക്കുന്ന ജൂനിയര്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിംഗ് കോച്ചായി മുന്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ജോനാഥന്‍ ട്രോട്ടിനു നിയമനം. മുന്‍ പേസ് ബൗളര്‍ ജോണ്‍ ലൂയിസ് ആണ് ടീമിന്റെ മുഖ്യ കോച്ച്. ന്യൂസിലാണ്ടിലാണ് U-19 ലോകകപ്പ് അരങ്ങേറുക. നിലവിലെ അസിസ്റ്റന്റ് കോച്ച് ജെയിംസ് ടെയിലര്‍, ഫാസ്റ്റ് ബൗളിംഗ് കോച്ച് നീല്‍ കില്ലെന്‍, ഫീല്‍ഡിംഗ് കോച്ച് ക്രിസ് ടെയിലര്‍ എന്നിവര്‍ അവരുടെ ചുമതലകള്‍ ലോകകപ്പിലും തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial