Site icon Fanport

ട്രെന്റ് ബൗൾട്ട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഉണ്ടാകില്ല, താരം നാട്ടിലേക്ക് മടങ്ങും

ന്യൂസിലൻഡ് പേസർ ട്രെന്റ് ബൗൾട്ട് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിൽ ഉണ്ടാകില്ല. താരം ന്യൂസിലൻഡിലേക്ക് തിരികെ പോകും എന്ന് അറിയിച്ചു. നാളെ ചാർട്ടേഡ് വിമാനത്തിൽ ആകും താരം ന്യൂസിലൻഡിൽ എത്തുക. അവിടെ ക്വാരന്റൈൻ പൂർത്തിയാക്കിയ ശേഷം ബൗൾട്ട് ഒരു ആഴ്ചയോളം തന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കും. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന് എതിരായ രണ്ടു ടെസ്റ്റുകളും താരത്തിന് നഷ്ടമാകും.

എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി താരം ഇംഗ്ലണ്ടിൽ എത്തും. ന്യൂസിലൻഡ് ടെസ്റ്റ് ടീമിലെ മറ്റ് അംഗങ്ങളായ കെയ്ല് ജേമിസൺ, കെയ്ൻ വില്യംസൺ, മിച്ചൽ സാന്റനർ എന്നിവർ മെയ് 11ന് പ്രത്യേക വിമാനത്തിൽ ഇംഗ്ലണ്ടിലേക്ക് പറക്കും. ജൂൺ രണ്ടിനാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്.

Exit mobile version