ലിബിന്‍ ഇടിക്കുളയ്ക്ക് നാല് വിക്കറ്റ്, 11 റണ്‍സ് ജയവുമായി സൂന്‍ഡിയ

- Advertisement -

ഡിഎന്‍എ ഡിജിറ്റല്‍സിനെതിരെ 11 റണ്‍സിന്റെ വിജയം കരസ്ഥമാക്കി സൂന്‍ഡിയ. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ രണ്ടാം ജയം ആണ് ഇന്ന് ടീം സ്വന്തമാക്കിയത്. ഓപ്പണര്‍ റിജു ജോസഫ് പുറത്താകാതെ 28 റണ്‍സും ലിബിന്‍ ഇടിക്കുള(10), പ്രവീണ്‍(15) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത സൂന്‍ഡിയയെ 6 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സിലേക്ക് നയിച്ചത്. യെധി കൃഷ്ണന്‍ ഡിഎന്‍എ ഡിജിറ്റല്‍സിന് വേണ്ടി മൂന്ന് വിക്കറ്റ് കൊയ്തു.

അജു(12), ശ്രീരാജ്(10), വിഷ്ണു ഗംഗന്‍(11) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും തുടരെ വിക്കറ്റുകള്‍ വീണത് ഡിഎന്‍എ ഡിജിറ്റല്‍സിന് തിരിച്ചടിയായി. 9 വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു. സീന്‍ഡിയയ്ക്ക് വേണ്ടി ലിബിന്‍ ഇടിക്കുള നാല് വിക്കറ്റ് വീഴ്ത്തി നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്തു.

Advertisement