സ്റ്റാര്‍ട്ടപ്പ് 11നെ മറികടന്ന് സഫിന്‍

- Advertisement -

സഫിന്‍ ലാബ്സിനു 13 റണ്‍സ് വിജയം. ഇന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഘട്ട യോഗ്യത റൗണ്ടിന്റെ ഭാഗമായുള്ള മത്സരത്തിലാണ് സഫിന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 11നെ 13 റണ്‍സിനു മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത സഫിന്‍ നിശ്ചിത 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് നേടുകയായിരുന്നു. നിഥിന്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അര്‍ജ്ജുന്‍ 9 റണ്‍സ് നേടി ക്രീസില്‍ നിലയുറപ്പിച്ചു. 15 റണ്ണുകളോളും എക്സ്ട്രാസായി വഴങ്ങിയതാണ് സ്റ്റാര്‍ട്ടപ്പ് 11നു വിനയായത്. ബൗളിംഗ് ടീമിനായി രാജേഷ് 3 വിക്കറ്റ് നേടിയപ്പോള്‍ ഓരോ വിക്കറ്റ് നേട്ടവുമായി അശോക്, പ്രദീപ് എന്നിവരും പിന്തുണ നല്‍കി.

ചേസിംഗിനിറങ്ങിയ സ്റ്റാര്‍ട്ടപ്പ് 11നു 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് മാത്രമേ നേടാനായുള്ളു. ടോപ് സ്കോറര്‍ പ്രദീപ്(15) ഒഴികെ മറ്റൊരു ബാറ്റ്സ്മാനും രണ്ടക്കം കടക്കാനായില്ല. സഫിനു വേണ്ടി ബിനു 4 വിക്കറ്റും ശ്രീജിത്ത് രണ്ട് വിക്കറ്റും നേടി. അമര്‍, അര്‍ജ്ജുന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisement