അലോകിനെ തകര്‍ത്ത് സഫിന്‍ തുടങ്ങി

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട റൗണ്ടില്‍ വിജയത്തുടക്കവുമായി സഫിന്‍ സോഫ്ട്വയര്‍. അലോകിന്‍ സോഫ്ട്വെയറിനെയാണ് 24 റണ്‍സിനു സഫിന്‍ തകര്‍ത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സഫിന്‍ 8 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 52 റണ്‍സ് നേടുകയായിരുന്നു. 16 റണ്‍സ് നേടി ബിനു ആണ് ടീമിന്റെ ടോപ് സ്കോറര്‍. രത്ന 11 റണ്‍സ് നേടി. അലോകിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി രാജേഷും ഇര്‍ഷാദും ബൗളിംഗില്‍ തിളങ്ങി. രാജേഷ് തന്റെ രണ്ടോവറില്‍ മൂന്ന് റണ്‍സ് വിട്ടു നല്‍കിയപ്പോള്‍ ഇര്‍ഷാദ് 7 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്. എന്നാല്‍ ശേഷിക്കുന്ന നാലോവറില്‍ നിന്ന് റണ്‍സ് സഫിന്‍ നേടുകയായിരുന്നു.

53 റണ്‍സ് വിജയ ലക്ഷ്യം തേടി ഇറങ്ങിയ അലോകിന്‍ 7.5 ഓവറില്‍ 28 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 10 റണ്‍സുമായി എക്സ്ട്രാസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ രണ്ടക്കം കടക്കാനുമായില്ല. സഫിനു വേണ്ടി അമര്‍ മൂന്നും രത്ന, അജ്മല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബാറ്റിംഗില്‍ ജോ ഡെന്‍ലി, ബൗളിംഗില്‍ ഷാഹിദ് അഫ്രീദി, കറാച്ചി കിംഗ്സിനു രാജകീയ ജയം
Next articleദക്ഷിണാഫ്രിക്കയെ ലീഡിലേക്ക് നയിച്ച് എബി ഡി വില്ലിയേഴ്സ്