ടെറിഫിക് മൈന്‍ഡ്സിനെ പരാജയപ്പെടുത്തി യെപ്ഡെസ്ക് സ്ട്രൈക്കേഴ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 22 റണ്‍സിന്റെ വിജയം കരസ്ഥമാക്കി യെപ്ഡെസ്ക് സ്ട്രൈക്കേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ടെറിഫിക് മൈന്‍ഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത യെപ്ഡെസ്കിന് 57 റണ്‍സ് മാത്രമാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ഓപ്പണര്‍ ശ്രീജിത്ത് പുറത്താകാതെ നിന്ന് 29 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് പിറക്കാതിരുന്നതും ടീമിന്റെ ബാറ്റിംഗിന് തിരിച്ചടിയായി.

ചേസിംഗിനിറങ്ങിയ ടെറിഫിക് മൈന്‍ഡ്സിന് തുടരെ വിക്കറ്റുകള്‍ വീണതാണ് തിരിച്ചടിയായത്. 9 റണ്‍സ് നേടിയ അഭിലാഷ് ജയ്പാല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഹസ്ഗര്‍, അഭിലാഷ് എന്നിവര്‍ യെപ്ഡെസ്കിനായി 2 വീതം വിക്കറ്റ് നേടി.

Previous article“സാവി ഭാവിയിൽ ബാഴ്സലോണ പരിശീലകനാകും”
Next articleഅരുണിന്റെ ഓള്‍റൗണ്ട് പ്രകടനവും തുണയായില്ല, ലൂമിനെസെന്റിനെ വീഴ്ത്തി പല്‍നാര്‍, ജയം 14 റണ്‍സിന്