പത്ത് വിക്കറ്റ് വിജയവുമായി വേ ബ്ലാസ്റ്റേഴ്സ്

- Advertisement -

ഇന്ന് നടന്ന അവസാന മത്സരത്തില്‍ നിരാ സ്ട്രൈക്കേഴ്സിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി വേ ബ്ലാസ്റ്റേഴ്സ്. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 8 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സാണ് നേടിയത്. നൈസില്‍(18), നിതിന്‍(12) എന്നിവരാണ് നിരാ നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. കൃഷ്ണ റെഡ്ഢി, പീര് മുഹമ്മദ് ഷാഫ, മനു മോഹന്‍ദാസ് എന്നിവര്‍ വേ ബ്ലാസ്റ്റേഴ്സിനായി ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വേ ബ്ലാസ്റ്റേഴ്സ് 6.2 ഓവറിലാണ് പത്ത് വിക്കറ്റ് വിജയം ഉറപ്പാക്കിയത്. പീര് മുഹമ്മദ് ഷാഫ 17 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയപ്പോള്‍ കൃഷ്ണ റെഡ്ഢി 16 റണ്‍സും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

Advertisement