
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ മുന്‍ നിര ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ലീഗ് റൗണ്ടുകള്‍ക്ക് തുടക്കം. 120ലധികം ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിനെ മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരുന്നത്. രണ്ട് യോഗ്യത റൗണ്ടുകളിലെ പോരാട്ടങ്ങള്‍ക്കൊടുവില്‍ യോഗ്യത നേടിയ 16 ടീമുകളാണ് ചാമ്പ്യന്‍സ് ലീഗിലെ ടോപ് 30 ടീമുകള്‍ക്കൊപ്പം ചേര്‍ന്നത്.
ചുവപ്പന്മാരുടെ പോരാട്ടത്തില്‍ യുഎസ്ടി ഗ്ലോബല്‍
മൂന്നാം ഘട്ട റൗണ്ടിലെ ആദ്യ മത്സരത്തില്‍ യുഎസ്ടി റെഡിനു 5 വിക്കറ്റ് ജയം. ഇന്‍ഫോസിസ് റെഡിനെയാണ് അവര്‍ കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്‍ഫോസിസ് 9 വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് മാത്രമാണ് നേടിയത്. 17 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ഹരി ഗോപകുമാരന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ 10 റണ്‍സുമായി എക്സ്ട്രാസാണ് രണ്ടാം സ്ഥാനത്ത്. മറ്റൊരു ബാറ്റ്സ്മാനും മികവ് പുലര്‍ത്താനാകാതെ പോയത് ഇന്‍ഫോസിസിനു തിരിച്ചടിയായി. 3 വിക്കറ്റ് വീതം നേടി രാഹുല്‍ രത്ന, മനു എന്നിവര്‍ യുഎസ്ടിയുടെ ബൗളിംഗിനെ നയിച്ചു. ഖിസര്‍ ഹുസൈനാണ് ഒരു വിക്കറ്റ്.
തിരിച്ച് ബാറ്റിംഗിനിറങ്ങിയ യുഎസ്ടി 3 പന്തുകള്‍ ശേഷിക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. 5 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ബാറ്റിംഗ് ടീമിനു വേണ്ടി സന്ദീപ് കുമാര്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ 6 പന്തില്‍ 9 റണ്‍സ് നേടിയ അഹമ്മദ് സാബിദിന്റെ ബാറ്റിംഗാണ് നിര്‍ണ്ണായകമായത്. വിജയ സമയത്ത് അഹമ്മദ് സാബിദ് പുറത്താകാതെ നില്‍ക്കുകയായിരുന്നു.