സൂന്‍ഡിയയ്ക്കെതിരെ 8 വിക്കറ്റ് വിജയം നേടി യുഎസ്ടി റെഡ്, രണ്ടാം ഘട്ടത്തിലെ രണ്ടാം വിജയം

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി യുഎസ്ടി റെഡ്. ഇന്ന് നടന്ന മത്സരത്തില്‍ സൂന്‍ഡിയയ്ക്കെതിരെ ടീം 8 വിക്കറ്റ് വിജയം ആണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൂന്‍ഡിയ 8 ഓവറില്‍ 30/6 എന്ന സ്കോറാണ് നേടിയത്. 10 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു രാജ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. യുഎസ്ടി റെഡിനായി ധനീഷ് രണ്ടോവറില്‍ നാല് റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടി. അഖില്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

ലക്ഷ്യമായ 31 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 3.5 ഓവറിലാണ് യുഎസ്ടി മറികടന്നത്. സിനുരാജ് 9 റണ്‍സും അരുണ്‍ ഗോപാല്‍ 7 റണ്‍സും നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Advertisement