ഇന്‍ഫോസിസ് റെഡിനെ പരാജയപ്പെടുത്തി യുഎസ്ടി റെഡ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ വിജയം സ്വന്തമാക്കി യുഎസ്ടി റെഡ്. യുഎസ്ടി റെഡിനെതിരെ ടോസ് നേടിയ ഇന്‍ഫോസിസ് റെഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 6 പന്തില്‍ 16 റണ്‍സ് നേടി റണ്ണൗട്ടായ നിഥിന്‍ രാജ്, വിവേക് അജന്ത(15), ശ്രീജിത്ത്(13) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്‍ഫോസിസ് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 59 റണ്‍സ് നേടുകയായിരുന്നു. മനു രണ്ട് വിക്കറ്റ് നേടിയപ്പോള്‍ വിജിത്ത് വിജയകുമാര്‍, രാഹുല്‍, വിഷ്ണു എന്നിവര്‍ യുഎസ്ടിയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 2 പന്ത് അവശേഷിക്കെയാണ് യുഎസ്ടി റെഡ് വിജയം നേടിയത്. 25 റണ്‍സ് നേടി അഭിഷേക് രഥും 26 റണ്‍സ് നേടിയ സജിനുമാണ് വിജയികകള്‍ക്കായി തിളങ്ങിയത്. ജീവന്‍ രണ്ടും പ്രേം ഒരു വിക്കറ്റും ഇന്‍ഫോസിസിനു വേണ്ടി നേടി. അഭിഷേക് രഥ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial