ജയം 19 റണ്‍സിനു, ഐഡൈനാമിക്സിനെ തകര്‍ത്ത് യുഎസ്ടി റെഡ്

- Advertisement -

ഐഡൈനാമിക്സിനെ തകര്‍ത്ത് യുഎസ്ടി റെഡ്. കഴിഞ്ഞ ഞായറാഴ്ച നടന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരത്തില്‍ 19 റണ്‍സിന്റെ ജയമാണ് യുഎസ്ടി റെഡ് സ്വന്തമാക്കിയത്. ടോസ് നേടിയ ഐഡൈനാമിക്സ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് രത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് യുഎസ്ടിയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 19 പന്തില്‍ 31 റണ്‍സാണ് രത്ത് നേടിയത്. ബേസില്‍(13), വെങ്കട്(11) എന്നിവരും രണ്ടക്കം കടന്നു. 8 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീം 74 റണ്‍സാണ് നേടിയത്. ഐഡൈനാമിക്സിനു വേണ്ടി അജിത്ത് രാജ് രണ്ട് വിക്കറ്റും അഖിലേഷ്, രാഹുല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഐഡൈനാമിക്സിനു 4 വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് മാത്രമേ നേടാനായുള്ളു. ഓപ്പണര്‍ വിപിന്‍ ജോണും(27) ജെനില്‍ രാജും(16*) പൊരുതി നോക്കിയെങ്കിലും സ്കോറിംഗിനു വേഗത വരുത്താനാകാതെ പോയത് തിരിച്ചടിയായി. യുഎസ്ടിയ്ക്കായി അനൂജ് ജോണ്‍ രണ്ടും രാഹുല്‍ രത്ന, വിഷ്ണു എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement