വൈപ്പേഴ്സിനെ 21 റണ്‍സിനു പരാജയപ്പെടുത്തി യുഎസ്ടി ബ്ലൂ

- Advertisement -

ആര്‍ആര്‍ഡി വൈപ്പേഴ്സിനെതിരെ 21 റണ്‍സിന്റെ ജയം സ്വന്തമാക്കി യുഎസ്ടി ബ്ലൂ. മത്സരത്തില്‍ ടോസ് നേടിയ യുഎസ്ടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ജീത്ത്-ശിവ കൂട്ടുകെട്ട് നേടിയ 60 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ യുഎസ്ടി 8 ഓവറില്‍ 73/5 എന്ന സ്കോര്‍ നേടുകയായിരുന്നു. ജീത്ത് 17 പന്തില്‍ 34 റണ്‍സും ശിവ 23 റണ്‍സും നേടി. വൈപ്പേഴ്സിനു വേണ്ടി വിഷ്ണു നായര്‍, മനീഷ് മോഹന്‍ എന്നിവര്‍ രണ്ടും ഫ്ലെബിന്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആര്‍ആര്‍ഡിയ്ക്ക് 52 റണ്‍സ് മാത്രമേ നേടാനായുള്ളു. 8 വിക്കറ്റുകള്‍ നഷ്ടമായ ടീമിനു വേണ്ടി 18 റണ്‍സ് നേടിയ സുധിയാണ് ടോപ് സ്കോറര്‍. യുഎസ്ടിയ്ക്ക് വേണ്ടി മഹേശ്വരന്‍ നാലും പദ്മനാഭന്‍ രണ്ടും വിക്കറ്റ് നേടി. ശിവ, പ്രവീണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement