യുഎസ്ടി ബ്ലൂവിനു 30 റണ്‍സ് വിജയം

ഇന്‍ഫോസിസ് ബ്ലൂവിനു ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ പരാജയം. ഞായറാഴ്ച നടന്ന ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരത്തില്‍ യുഎസ്ടി ബ്ലൂവാണ് 30 റണ്‍സിനു ഇന്‍ഫോസിസ് ബ്ലൂവിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ഇന്‍ഫി യുഎസ്ടിയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നിശ്ചിത 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത യുഎസ്ടി നേടിയത്. യൂനുസ്(17), മനീഷ്(13) എന്നിവര്‍ യുഎസ്ടിയ്ക്കായി മികവ് പുലര്‍ത്തി. രഞ്ജിത്ത് എം മൂന്ന് വിക്കറ്റും സുബീഷ് രണ്ട് വിക്കറ്റും നേടി.

58 റണ്‍സ് വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഇന്‍ഫോസിസ് ഏഴാം ഓവറില്‍ 27 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 7 റണ്‍സ് നേടിയ നായകന്‍ അനീഷാണ് ടോപ് സ്കോറര്‍. യുഎസ്ടിയ്ക്ക് വേണ്ടി വിഷ്ണു, അമരീഷ് എന്നിവര്‍ മൂന്ന് വിക്കറ്റും മനോജ്, പദ്മനാഭന്‍, പ്രവീണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Previous articleബാഴ്സയെ കെട്ടുകെട്ടിച്ച് ഡിബാലയും സംഘവും, ഇനിയൊരു തിരിച്ചുവരവുണ്ടോ!!
Next articleഫുട്ബോളിന്റെ മാന്ത്രികത വീണ്ടും, മനുഷ്യത്വം ലോകത്തിന് മാതൃകയാക്കി ഡോർട്ട്മുണ്ട് ഫാൻസ്