യുണൈറ്റഡ് വാരിയേഴ്സിന് 29 റണ്‍സ് വിജയം

- Advertisement -

ടിപിഎലില്‍ ട്രിവ് & സിംപ്ലോജിക്സിനെ 29 റണ്‍സിന് കീഴടക്കി യുണൈറ്റഡ് വാരിയേഴ്സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുണൈറ്റഡ് വാരിയേഴ്സ് 2 വിക്കറ്റ് നഷ്ടത്തില്‍ 93/2 എന്ന സ്കോര്‍ നേടുകയായിരുന്നു. എന്നാല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 64 എന്ന സ്കോര്‍ മാത്രമേ ട്രിവ് & സിംപ്ലോജിക്സിന് നേടാനായുള്ളു.

യുണൈറ്റഡ് വാരിയേഴ്സിന് വേണ്ടി അസ്ലാജ് പുറത്താകാതെ15 പന്തില്‍ നിന്ന് 35 റണ്‍സും ഷിഹാസ് 17 പന്തില്‍ നിന്ന് 27 റണ്‍സും നേടിയപ്പോള്‍ സുമേഷ് ആര്‍ നായരും പുറത്താകാതെ 9 പന്തില്‍ നിന്ന് 16 റണ്‍സ് നേടി.

വിശ്വനാഥ് 22 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ഒറ്റയാള്‍ പോരാട്ടം ട്രിവ് & സിംപ്ലോജിക്സിന് വേണ്ടി നടത്തിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ താരത്തിന്റെ ശ്രമം വിഫലമാകുകയായിരുന്നു. യുണൈറ്റഡിന് വേണ്ടി അരുണ്‍ ബോസ് മൂന്നും ഷിഹാസ് രണ്ടും വിക്കറ്റ് നേടി.

Advertisement