
വിവെന്‍സിനെതിരെ 6 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ട്രൈസന്‍സ്. ചെറു സ്കോര്‍ കണ്ട മത്സരത്തില്‍ ടോസ് നേടിയ ട്രൈസെന്സ് വിവെന്‍സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആദ്യ ഓവറുകളില്‍ തന്നെ വിക്കറ്റ് നഷ്ടം ആരംഭിച്ച വിവെന്‍സ് 8 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 27 റണ്‍സാണ് നേടിയത്. 9 റണ്‍സ് വീതം നേടി ആദര്‍ശ് വിപിന്‍ എന്നിവര്‍ ടീമിന്റെ ടോപ് സ്കോറര്‍മാരായി. ട്രൈസെന്സിനു വേണ്ടി കരോള്‍, ബോണി ജോസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ശ്രീരാജ്, സനു, ഷിജു എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
5ാം ഓവറില്‍ ജയം കൊയ്ത ട്രൈസെന്സ് അതിനായി 4 വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയത്. ട്രൈസെന്സ് ബാറ്റ്സ്മാന്മാരില് ആരും തന്നെ വലിയ സ്കോര്‍ നേടിയില്ലെങ്കിലും ചെറിയ സ്കോറായതിനാല്‍ ജയം ഉറപ്പാക്കുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial