ഒരു പന്ത് ശേഷിക്കെ വിജയം ഉറപ്പാക്കി ട്രിവാന്‍ഡ് ടെക്നോളജീസ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ആര്‍എം ഹറികെയിന്‍സിനെതിരെ 4 വിക്കറ്റ് വിജയം നേടി ട്രിവാന്‍ഡ് ടെക്നോളജീസ്. ആദ്യം ബാറ്റ് ചെയ്ത ആര്‍എം 33 റണ്‍സാണ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. 10 റണ്‍സ് നേടിയ സുകേഷ് ടീമിന്റെ ടോപ് സ്കോറര്‍ ആയി. ട്രിവാന്‍ഡിനു വേണ്ടി വിഷ്ണു മൂന്നും അശ്വന്‍ജിത്ത് രണ്ടും വിക്കറ്റ് നേടി. ജെറിന്‍ ഇടിക്കുള, ശബരി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡിനു ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെയാണ് വിജയം നേടാനായത്. 6 വിക്കറ്റുകള്‍ നഷ്ടമായ ടീം 7.5 ഓവറില്‍ വിജയം നേടുകയായിരുന്നു. 13/5 എന്ന നിലയിലേക്ക് തകര്‍ന്ന ട്രിവാന്‍ഡിനെ 11 പന്തില്‍ 15 റണ്‍സ് നേടിയ ശബരിയുടെ ഇന്നിംഗ്സാണ് വിജയത്തിലേക്ക് നയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅനായാസം ഇംഗ്ലണ്ട്, പരമ്പരയില്‍ ഒപ്പമെത്തി
Next articleമലേഷ്യയ്ക്കെതിര ഇന്ത്യയ്ക്ക് ലീഡ്, മിക്സഡ് ഡബിള്‍സില്‍ വിജയം