36 റണ്‍സ് ജയവുമായി ട്രിവാന്‍ഡ്

- Advertisement -

ആഡ്സ് സ്മാഷേഴ്സിനെതിരെ 36 റണ്‍സിന്റെ മികച്ച ജയവുമായി ട്രിവാന്‍ഡ്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 76 റണ്‍സാണ് നേടിയത്. ചേസിംഗിനിറങ്ങിയ ആഡ്സിനു 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 40 റണ്‍സ് മാത്രമേ നേടാനായുള്ളു. ട്രിവാന്‍ഡിനു വേണ്ടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ വിഷ്ണു(16), സൂരജ്(24) എന്നിവരോടൊപ്പം 26 റണ്‍സുമായി ജെറിന്‍ ഇടിക്കുളയുമാണ് തിളങ്ങിയത്. ആഡ്സിനു വേണ്ടി ചന്ദ്രു മൂന്ന് വിക്കറ്റ് നേടി.

അശ്വന്‍ജിത്ത് നാല് വിക്കറ്റും സുബാരി, വിഷ്ണു എന്നിവര്‍ രണ്ടും വിക്കറ്റാണ് വിജയികള്‍ക്ക് വേണ്ടി നേടിയത്. സ്മാഷേഴ്സിനായി ചന്ദ്രു 12 റണ്‍സും അരുണ്‍ ലാല്‍ 11 റണ്‍സും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement