മോശം കാലാവസ്ഥ, ടിപിഎല്‍ ഫൈനല്‍ മത്സരങ്ങള്‍ വീണ്ടും മാറ്റിവെച്ചു

മോശം കാലാവസ്ഥ കാരണം ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് കലാശപ്പോരാട്ടത്തിനു വീണ്ടും തടസ്സം. ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന ഫൈനല്‍ മത്സരങ്ങളാണ് വീണ്ടും വേറൊരു ദിവസത്തേക്ക് മാറ്റിവയ്ക്കേണ്ടി വന്നത്. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഫൈനലില്‍ ആര്‍ആര്‍ഡി കോബ്രാസും ക്യുബര്‍സ്റ്റ് റെഡുമാണ് ഏറ്റുമുട്ടുന്നത്. ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ഫൈനലിനൊപ്പം ഇന്ന് തന്നെ ഒന്ന്, രണ്ട് ഘട്ട യോഗ്യത റൗണ്ടുകളിലെ ഫൈനലുകളും നടത്താനിരിക്കെയാണ് കാലവര്‍ഷം മത്സരങ്ങള്‍ക്ക് തടസ്സമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial